---- ഞൊടിഇടയില് അശോകമരത്തിനിടയില് നിന്ന് ഒരതിഥി പറന്നെത്തി ജനലയിലെ ഗ്രില്ലില് സ്ഥാനം പിടിച്ചു ..കൊച്ചു ശിരസ്സ് മുറിക്കകത്തേക്ക് നീട്ടി കുലുക്കി കാണിച്ചു. നീല നിറത്തിലുള്ള ഒരു കൊച്ചു കിളി - പക്ഷെ എന്റെറ മനസ്സിന്റ്റെ പുഞ്ചിരി മാച്ചുകൊണ്ട് ഞൊടിഇടയില് അവള്‍ പറന്നു പോയി. വേദന സഹിച്ചുകൊണ്ട് ഞാന്‍ വലിഞ്ഞു നോക്കി. അവള് അടുത്തൊന്നും ഇരുന്നിട്ടില്ല. പക്ഷെ ഞാന് പ്രതീക്ഷിച്ചു—അവളിനിയും വരും. പരിചയമുള്ള സ്നേത്തിന്റ്റെ മുഖങ്ങള് ഒരു പാടു വന്നു. അവര്‍ക്കിടയില് ഞാനവളെ തിരഞ്ഞു... ഇല്ല .... അവളില്ല ...നിദ്രയുടെ മറവില് ഒരു ദിവസം കൂടി കിടന്നുപോയ്യി. ഒടുവില് അവളെത്തി. ഒരു മധ്യാഹ്നതോടെ ---രണ്ടു ദിവസത്തെ പ്രതീക്ഷയുടെ ഫലം.
ഉള്ളില് ഒരുപാട് ഇഷ്ട്ടവും സന്തോഷവും തോന്നി. ചുണ്ടില് വെറുമൊരു പുഞ്ചിരി മാത്രം പ്രകടിപ്പിച്ചു. എന്നെ പറ്റി എല്ലാം അവള്ചോദിച്ചു --എല്ലാം ---വ്യകുലാത്ത തുളുംഭുന്ന ആ വലിയ കണ്ണുകളോടെ - നെറ്റിയിലെ ചന്ദനകുറി വിയര്പ്പുകൊണ്ട് അല്പ്പം നനഞ്ഞിരുന്നു.
ആ ഹരിതനിറം അല്പ്പനേരതിന്നുശേഷം അകന്നുഅകന്നു പോകുന്നതുകണ്ട് ഞാന്ന് മന്ത്രിച്ചു .... “കള്ളി” ... ശാന്തമായ മനസ്സോടെ ഞാന് കിടക്കയിലേക്ക് ചെരിഞ്ഞു ... വളരെ ശ്രദ്ധയോടെ.
വയ്കുന്നേരം ജനലകംബിയില് ഞാനവളെ പ്രതീക്ഷിച്ചു .... അവളെത്തി... കുറച്ചു നേരത്തേക്ക് മാത്രം .. സൂര്യന്റ്റെ അന്ത്യ കിരണങ്ങള് തട്ടി തിളങ്ങിയപ്പോള് .................

No comments:
Post a Comment